റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഭാരതത്തിന്റെ 63 -മത് റിപ്പബ്ലിക് ദിനം വളരെ ലളിതമായ രീതിയില്‍ സ്കൂള്‍ അങ്കണത്തില്‍ വച്ച് ആഘോഷിച്ചു. രാവിലെ 9 : 30 നു വി.എച്. എസ്.എസ്. വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീമതി. ലീലാമണി ടീച്ചര്‍ പതാക ഉയര്‍ത്തി. പി. ടി. എ. പ്രസിഡന്റ് ശ്രീ. ബാബു കടമക്കുടി അദ്ധ്യക്ഷത വഹിച്ചു. എച്. എസ്. എസ്. വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ. ജേകബ് ബിജു സാര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. വര്‍ധിച്ചു വരുന്ന മത തീവ്രവാദ വിഘടന വാദികളെ കുറിച്ച് ഒരു മുന്നറിയിപ്പ് നല്‍കാനും നമ്മുടെ ദേശിയതയുടെ മൂല്യം ഉയര്ത്തിപ്പിടിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും വിദ്യാര്‍ത്ഥികളില്‍ ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശിയ ഗാനാലാപനം നടത്തി. കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ജയ് ഹിന്ദ്


No comments:
Post a Comment