Friday, November 23, 2012

asap - recruitment for trainers

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദധാരികളായിരിക്കണം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിലും ഐ.ടി. അടിസ്ഥാന കാര്യങ്ങളിലും പ്രാവീണ്യമുണ്ടായിരിക്കണം. സ്കൂള്‍/ കോളേജ് ക്ളാസുകള്‍ക്ക് പുറത്തുള്ള സമയം ജോലി ചെയ്യാന്‍ തയാറായിരിക്കണം. അപേക്ഷകന് നാസ്കോം നടത്തുന്ന എന്‍.എ.സി. ടെസ ്റില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ അഭിമുഖത്തിന് യോഗ്യതയുണ്ടാകൂ. കൂടാതെ അഭിരുചിയും മനോഭാവവും ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മുഖ്യഘടകങ്ങളായിരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി ഡിസംബര്‍ ആറിനകം സമര്‍പ്പിക്കണം. അപേക്ഷയ്ക്കായും കൂടുതല്‍ വിവരങ്ങള്‍ക്കുംwww.ssdp.kerala.gov.inവെബ്സൈറ്റ് സന്ദര്‍ശിക്കുക.

No comments:

Post a Comment